തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് സുരേഷിനെ നിയോഗിച്ചിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനതല നേതൃയോഗത്തില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. അസ്വാഭാവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ സുരേഷിനെ സുരക്ഷാ ചുമതയില്‍നിന്ന് മാറ്റി മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു.