- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് മദ്യപിച്ച് റൈഫിള്‍ ഡ്യൂട്ടിക്കെത്തി; സിപിഒക്കെതിരെ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പോകുന്നതിനിടെ റൈഫിള്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്‍ മദ്യപിച്ചെത്തിയതായി കണ്ടെത്തിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. എ ആര്‍ ക്യാമ്പിലെ സിപി ഒ ശരത്താണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ വന്ദേഭാരതില്‍ തലസ്ഥാനത്ത് എത്തിയ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിള്‍ ഡ്യൂട്ടിയിലാണ് ശരത്ത് ഉണ്ടായിരുന്നത്. ഇയാള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഹനത്തില്‍ കയറിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയം കൂടെയുള്ളവര്‍ക്ക് തോന്നിയത്. അപ്പോള്‍ തന്നെ മേലുദ്യോഗസ്ഥരെ വിളിച്ചറിയിച്ചു. ഫോര്‍ട്ട് ഹോസ്പിറ്റലിലെത്തിച്ച് ശരതിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. പരിശോധനയില്‍ ശരത് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഉടനെ ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഇയാള്‍ക്കെതിരെ നടപടിക്ക് മേലുദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്.