തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 17കാരന്റെ കഴുത്താണ് അറുത്തത്. റേഷന്‍കടവ് സ്വദേശി ആണ് ആക്രമണത്തിനിരയായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ ആക്രമണം നടത്തിയ പ്രതിയെ തുമ്പ പൊലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശിയായ അഭിജിത്താണ് പിടിയിലായത്.

തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുലത്തൂരില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് സംഭവം. അഭിജിത്തുമായി തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് വീട്ടില്‍ നിന്നും ബ്ലേഡ് എടുത്ത് പിറകെ ഓടി ഫൈസലിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴുത്തില്‍ പത്തോളം തുന്നലുണ്ട്.