- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ പ്രതിഷേധിച്ചുളള യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് മാര്‍ച്ചില്‍ സംഘര്‍ഷം
ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ പ്രതിഷേധിച്ചുളള യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ബ്ലാക്ക് മാര്‍ച്ച് നടത്തി.
മുഴുവന്‍ പ്രവര്‍ത്തകരും കറുപ്പ് വസ്ത്രം ധരിച്ചു കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റ് കവാടത്തില്‍ തേങ്ങയുടച്ച് കെ പി സി സി മെമ്പര്‍ അഡ്വ ടി ഒ മോഹനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, ഫര്‍സിന്‍ മജീദ്, സുധീഷ് വെള്ളച്ചാല്‍, മഹിത മോഹന്‍, മിഥുന്‍ മാറോളി, അക്ഷയ് പറവൂര്‍, ജീന ഷൈജു, ശ്രുതി റിജേഷ്, വിപിന്‍ ജോസഫ്, രാഹുല്‍ മെക്കിലേരി, നവനീത് നാരായണന്‍, അമല്‍ കുറ്റിയാട്ടുര്‍, ജിതിന്‍ കൊളപ്പ,വരുണ്‍ എം കെ, രാഹുല്‍ ചേറുവാഞ്ചേരി, നിധിന്‍ നടുവനാട്, അഷറഫ് വി പി, രാഹുല്‍ പി പി എന്നിവര്‍ സംസാരിച്ചു.