- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫി പറമ്പിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍ അല്ലെന്ന് കോഴിക്കോട് റൂറല്‍ എസ്പി
കോഴിക്കോട്: ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റത് പൊലീസ് ലാത്തി ചാര്‍ജില്‍ അല്ലെന്ന് കോഴിക്കോട് റൂറല്‍ എസ് പി. പൊലീസ് പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണ് ചെയ്തതെന്നും എസ് പി പറഞ്ഞു. കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മര്‍ദ്ദത്തിലാകാം ഷാഫിക്ക് പരിക്കേറ്റത്. സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ക്രമസമാധാന സാഹചര്യം വിലയിരുത്തി നിഷേധിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്.
അതേസമയം, സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ്. തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും പാലക്കാട്ടും കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പൊലീസിന്റേത് നരനായാട്ടെന്ന് എംകെ രാഘവന്‍ പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു.