- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായി; തൃശൂര്‍ - ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി
തൃശൂര്‍: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍ -ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്ന് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച രാവിലെയുണ്ടായ സംഭവം വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന 12618-ാം നമ്പര്‍ മംഗള എക്‌സ്പ്രസിന്റെ എഞ്ചിനാണ് രാവിലെ 6.15-ഓടെ മുള്ളൂര്‍ക്കരക്കും വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനും ഇടയില്‍ കേടായത്.
ഇതോടെ ഷൊര്‍ണൂര്‍, എറണാകുളം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഷൊര്‍ണൂരില്‍ നിന്ന് പുതിയ എഞ്ചിന്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്. രാവിലെ 9.23നാണ് മംഗള യാത്ര പുനരാരംഭിച്ച ശേഷമാണ് മറ്റ് ട്രെയിനുകള്‍ക്കും പോകാനായത്.
Next Story