- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള വികസനം: സമഗ്ര പഠനം നടത്താന്‍ 'സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം'; പുതിയ പരിപാടിയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുമെന്ന് മുഖ്യമന്ത്രി
നവകേരള വികസനം: സമഗ്ര പഠനം നടത്താന്‍ 'സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം'
തിരുവനന്തപുരം: സംസ്ഥാനത്തെ നവകേരള വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്താനായി 'സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം' എന്ന പേരില്‍ പുതിയ പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പരിപാടിയിലൂടെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കും.
ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വിശദമായ പഠന റിപ്പോര്‍ട്ടായി തയ്യാറാക്കുകയും ഭാവി കേരളത്തിന്റെ വികസന രൂപരേഖയ്ക്ക് അടിസ്ഥാനമാക്കുകയും ചെയ്യും. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിതനിലവാരം സംസ്ഥാനത്ത് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story