കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ സ്ലീപ്പര്‍ കോച്ചിലെ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മംഗാലപുരത്ത് നിന്നും യശ്വന്ത്പുരയിലേക്ക് പോകുന്ന വീക്ക്‌ലി എക്‌സപ്രെസിന് നേരെയാണ് കല്ലേറുണ്ടായത്. സ്ലീപ്പര്‍ കോച്ചില്‍ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുണ്‍ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളുടെ ഫോണും കല്ലേറില്‍ തകര്‍ന്നു. അരുണിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.