മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. ടൗണ്‍ ഹാളിന് മുന്‍പിലാണ് സംഭവം. ബെന്നി ബെഹനാന്‍ എംപി നയിക്കുന്ന 'വിശ്വാസ സംരക്ഷണ യാത്ര' എന്ന പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ഇവിടെ സംഘടിപ്പിച്ചത്.

ഉദ്ഘാടനത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വേദിയുടെ ഒരുഭാ?ഗത്തേക്ക് പന്തല്‍ ചെരിഞ്ഞ് വീണത്. മൂന്ന് പ്രവര്‍ത്തകര്‍ തകര്‍ന്നുവീണ പന്തലിനടിയില്‍ കുടുങ്ങിയിരുന്നു. നിസാരപരിക്കേറ്റ അവരെ പുറത്തെടുത്തു. മറ്റ് ആളപായങ്ങളില്ല.