- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലിയൂര്‍ പുന്നമൂട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചു; അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒമ്പതുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒമ്പതുപേര്‍ ആശുപത്രിയില്‍. ഏഴ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പെപ്പര്‍സ്പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഒരു അധ്യാപിക തലകറങ്ങിവീണെന്നാണ് സൂചന. എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് വ്യക്തമല്ല.
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പെപ്പര്‍ സ്പ്രേ കൊണ്ടുവന്നത്. റെഡ്കോപ് എന്ന് പേരുള്ള പെപ്പര്‍ സ്പ്രേയാണ് വിദ്യാര്‍ഥി സ്‌കൂളില്‍ കൊണ്ടുവന്നത്. വിദ്യാര്‍ഥി ഇത് പ്രയോഗിച്ച് നോക്കുന്ന സമയത്താണ് അധ്യാപകര്‍ ക്ലാസിലേക്ക് കടന്നുവന്നതെന്നാണ് സൂചന.