- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണിക്കൊപ്പം വിളമ്പിയ സാലഡ് തീര്‍ന്നതിന് തര്‍ക്കം; കാറ്ററിങ് ജോലിക്കാരനെ മര്‍ദ്ദിച്ചതായി പരാതി
കാസര്‍കോട്: ബിരിയാണിക്കൊപ്പം നല്‍കുന്ന സാലഡ് തീര്‍ന്നതിനെത്തുടര്‍ന്ന് കാറ്ററിങ് ജോലിക്കാരനെ മര്‍ദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാന്‍ വന്ന ഇംത്യാസിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.
കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീര്‍ന്നതിലുള്ള വിരോധത്തില്‍ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മര്‍ദിച്ചു. അബ്ബാസ്, മഷൂദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
Next Story