തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോര്‍പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. സ്വരാജ് ഭവനിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്. 51 വനിതാ സംവരണ വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. അഞ്ച് വാര്‍ഡുകള്‍ പട്ടികജാതി സ്ത്രീ സംവരണവും നാല് വാര്‍ഡുകള്‍ പട്ടികജാതി സംവരണവുമാണ്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളില്‍ സംവരണ വാര്‍ഡ് ആയിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.

പട്ടികജാതി സ്ത്രീ സംവരണം

കാട്ടായിക്കോണം, പാങ്ങപ്പാറ, ആറ്റുകാല്‍, അലത്തറ, കുളത്തൂര്‍.

പട്ടികജാതി സംവരണം

കാച്ചാണി, പേരൂര്‍ക്കട, ആറന്നൂര്‍, ചെറുവയ്ക്കല്‍.

സ്ത്രീ സംവരണം

ചന്തവിള, ചെങ്കോട്ടുകോണം, ചെമ്പഴന്തി, കാര്യവട്ടം, ശ്രീകാര്യം, അമ്പലമുക്ക്, കുടപ്പനക്കുന്ന്, നെട്ടയം, കുറവന്‍കോണം, നാലാഞ്ചിറ, ഇടവക്കോട്, മെഡിക്കല്‍ കോളേജ്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പാളയം, വഴുതക്കാട്, ശാസ്തമംഗലം, തിരുമല, പൂജപ്പുര, വലിശാല, പൊന്നുമംഗലം, നെടുങ്കാട്, കാലടി, കരുമം, പുഞ്ചക്കരി, വെങ്ങാനൂര്‍, ഹാര്‍ബര്‍, വെള്ളാര്‍, പൂന്തുറ, പുത്തന്‍പള്ളി, അമ്പലത്തറ, കളിപ്പാന്‍കുളം, ബീമാപ്പള്ളി, വലിയതുറ, വള്ളക്കടവ്, ശ്രീവരാഹം, മണക്കാട്, പെരുന്താനി, ശ്രീകണ്‌ഠേശ്വരം, വെട്ടുകാട്, കരിയ്ക്കകം, കടകംപള്ളി, അണമുഖം, ആക്കുളം, പള്ളിത്തുറ.