- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ആഘോഷത്തിനിടെ അപകടം; യുവാവിന്റെ കൈയ്യിലിരുന്ന് പടക്കം പൊട്ടി; രണ്ട് കൈവിരലുകള്‍ നഷ്ടമായി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു.മണലിമുക്ക് സ്വദേശി ശ്രീജിത്തിന്റെ (33) രണ്ടു കൈ വിരലുകളാണ് നഷ്ടപ്പെട്ടത്. ദീപാവലിയോടനുബന്ധിച്ച് വീടിന് സമീപം റോഡരികില്‍ പടക്കം കത്തിക്കുമ്പോഴാണ് കൈയ്യിലിരുന്ന് പൊട്ടിയത്.
പരുക്കേറ്റ യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രണ്ട് വിരലുകള്‍ മുറിഞ്ഞ് തറയില്‍ വിണു കിടക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സ് വിളിക്കുകയും മുറിഞ്ഞുപോയ വിരലുകളുമായി യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തു.
Next Story