- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ സ്വര്‍ണ മോഷണത്തില്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പി.രാജീവ്
ഷാര്‍ജ: ശബരിമല സ്വര്‍ണ മോഷണത്തില്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനേക്കാള്‍ വിശ്വാസ്യത സിബിഐക്കാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേ സിബിഐയെ കുറിച്ച് കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. എത്ര ഉന്നതരുണ്ടെങ്കിലും അവര്‍ക്കെല്ലാം ശിക്ഷ വാങ്ങി നല്‍കുന്ന തരത്തിലാണ് അന്വേഷണം മുന്നോട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനങ്ങളില്‍ 24 ശതമാനവും നിര്‍മാണഘട്ടത്തില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു.