തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരന് ദേഹാസ്വാസ്ഥ്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം തൃശ്ശൂരിലെത്തിയത്.

ഇപ്പോള്‍ കാഷ്വല്‍റ്റിയിലുള്ള അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സകള്‍ തീരുമാനിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് പരിശോധിക്കുന്നത്.