- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പാണ്ടിക്കാട് പലചരക്ക് കടയില്‍ അര്‍ധരാത്രി പൂട്ട് പൊളിച്ച് കയറി മോഷണം
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പലചരക്ക് കടയില്‍ മോഷണം. കടയുടെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടു. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലെ കമറുദ്ദീന്റെ കടയിലാണ് മോഷണം. അര്‍ദ്ധ രാത്രി 12.30 ഓടെയാണ് കള്ളന്‍ എത്തിയത്. മര്‍ഹബ സ്റ്റോറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
വലിപ്പിലും ബാഗിലും സൂക്ഷിച്ചിരുന്ന പണമാണ് എടുത്തത്. നേരത്തേയും ഇദ്ദേഹത്തിന്റെ കടയില്‍ മോഷണം നടന്നിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തുള്ള അമാന ബേക്കറിയിലും മോഷണശ്രമം നടന്നിട്ടുണ്ട്.
Next Story