- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെത്തുടര്‍ന്ന് സ്‌കൂളിന്റെ അഭിഭാഷക വിമല ബിനുവിനെതിരെ പരാതി; പരാതിക്കാരന് അഡ്വ ആദര്‍ശ് ശിവദാസന്‍
എറണാകുളം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെത്തുടര്‍ന്ന് സ്‌കൂളിന്റെ അഭിഭാഷക വിമല ബിനുവിനെതിരെ പരാതി. ആദര്‍ശ് ശിവദാസന്‍ എന്ന അഭിഭാഷകനാണ് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വച്ചു എന്നാണ് പരാതി. കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടായതിനാല്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ രക്ഷിതാവ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍പഠനത്തിന് എല്ലാ സഹായങ്ങളും നല്‍കും. കുട്ടിക്ക് എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്മെന്റാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
Next Story