കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം നല്‍കാനെത്തിയ ആളാണ് വാഹനം തടഞ്ഞത്. നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. പള്ളിക്കത്തോട്ടില്‍ കലുങ്ക് സംവാദം ഒരു മണിക്കൂര്‍ നടന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇയാള്‍ നിവേദനം നല്‍കിയില്ല. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു.