- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്‍പ്പനയ്ക്ക് എത്തിച്ച 2.66 ഗ്രാം ബ്രൗണ്‍ഷുഗറുമായി പന്തളത്ത് യുവാവ് പിടിയില്‍
ബ്രൗണ്‍ഷുഗറുമായി പന്തളത്ത് യുവാവ് പിടിയില്‍
പന്തളം: വില്‍പ്പനയ്ക്ക് എത്തിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. തൊഴിലാളി ക്യാമ്പുകളിലും മറ്റും ലഹരി വില്പന വ്യാപകമാകുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാള്‍ മാള്‍ഡ സ്വദേശിയായ നൂര്‍ ആല(25)ത്തെ 2.66 ഗ്രാം ബ്രൗണ്‍ഷുഗറും 3.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
എസ്.എച്ച്.ഓ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാര്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്. അന്‍വര്‍ഷ, അമല്‍ ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
Next Story