- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി ഹരിഗോവിന്ദും കണ്ണൂര്‍ സ്വദേശി വിഷ്ണുവും
പനാജി: ഗോവയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. കൊല്ലം ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും ഗോവയില്‍ എത്തിയത്.
Next Story