- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ രാഷ്ട്രപതി .കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു; രാജ്ഭവനില്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഇരുവരും വിട്ടുനിന്നതിനെ വിമര്‍ശിച്ച് വി.മുരളീധരന്‍
മുന്‍ രാഷ്ട്രപതി .കെ.ആര്‍ നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ചടങ്ങിലെ ഇരുവരുടേയും അസാന്നിധ്യം മുന്‍ രാഷ്ട്രപതിയോടും ഇപ്പോഴത്തെ രാഷ്ട്രപതിയോടുമുള്ള അനാദരവ് മാത്രമല്ല ദളിത് സമൂഹത്തോടുള്ള അവഹേളനമാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ കേരളത്തിലെ സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതിനാല്‍ത്തന്നെ വിദേശയാത്രയുടെ സമയം മാറ്റാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും , ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ബോധപൂര്‍വാണ്.
കോണ്‍ഗ്രസ് പിന്നാക്കവിഭാഗത്തിന് എന്നും എതിരാണ്. സോണിയാഗാന്ധി ദ്രൌപതി മുര്‍മുവിനെ അവഹേളിച്ചത് രാജ്യം മറന്നിട്ടില്ല. ദളിത് സമൂഹത്തില്‍ നിന്ന് രാജ്യത്തെ പ്രഥമപൗരന്‍മാരായവരോടുള്ള അവജ്ഞയാണോ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടിന് പിന്നിലെന്ന് മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു. അപലപനീമായ സംഭവത്തില്‍ ദളിത് സമൂഹത്തോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാപ്പ് പറയണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നതായും വി.മുരളീധരന്‍ പറഞ്ഞു.