- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ 9.815 ഗ്രാം മെത്താ ഫിറ്റാമിനുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് ഇരിക്കൂറിലെ ഷാഹിം
കണ്ണൂര്‍ : വാരം കടാങ്കോടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന വില്‍പനക്കായി സൂക്ഷിച്ച9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ സ്വദേശി കെ. ഷാഹിം (28) നെ യാണ്എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വാരം കടാങ്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാമന്‍കടയില്‍ വെച്ചാണ് കെ.എല്‍.59 .എ.എ.1910 മ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതിയെ പിടികൂടുന്നതില്‍ കേരള എടിഎസ്സിന്റെ സഹായം ലഭിച്ചിരുന്നു.പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ സന്തോഷ് തൂനോളി, അനില്‍ കുമാര്‍ പി കെ, അബ്ദുല്‍ നാസര്‍ ആര്‍ പി, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് സുഹൈല്‍ പി പി, ഉമേഷ് കെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ അജിത്ത് സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ രതിക എ വി, എന്നിവരും ഉണ്ടായിരുന്നു.




