- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് വിറ്റ പണവുമായി എത്തിയ അറ്റ്‌ലസ് ബസ് ഉടമ; എടപ്പാളുകാരന് മുബാറക്കിന് നഷ്ടമായത് 75 ലക്ഷം; കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് ഇന്നോവ കാറില്‍; തൃശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവര്‍ച്ച
തൃശൂര്‍: തൃശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവര്‍ച്ച. അറ്റ്‌ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറകിന്റെ പക്കല്‍നിന്നും 75 ലക്ഷം രൂപ കവര്‍ന്നു. ബംഗളൂരുവില്‍നിന്ന് തൃശൂരില്‍ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവര്‍ച്ച. ബസ് വിറ്റ പണമായിരുന്നു മോഷണം പോയത്.
ശനി പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. തൃശൂരില്‍ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറിന്റെ വരാന്തയില്‍ ബാഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവന്ന് ചായ കുടിക്കാന്‍ തുടങ്ങിയ ഉടനെയായിരുന്നു കവര്‍ച്ച. ബാഗ് കൊണ്ടുപോകുന്നത് കണ്ടയുടനെ മുബാറക് തടയാന്‍ ശ്രമിച്ചെങ്കിലും സംഘം ഇന്നോവ കാറില്‍ കയറി രക്ഷപെട്ടു. കാറിന്റെ മുന്നിലും പിറകിലും വ്യത്യസ്ത നമ്പര്‍ പ്ലേറ്റുകളായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നോവ കാറിനായി തെരച്ചില്‍ നടത്തുന്നുണ്ട്.
Next Story




