തിരുവനന്തപുരം: പിഎം ശ്രീ' വിഷയത്തില്‍ സിപിഎം-ബിജെപി ഡീല്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാന്‍ കെ.എസ്.യു.തിങ്കളാഴ്ച്ച പൊതു വിദ്യാഭാസ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാര്‍ച്ച്‌സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. നാളെ സ്പീക്ക് അപ്പ് ക്യാമ്പയ്‌നും, ചൊവ്വാഴ്ച്ച നിയോജക മണ്ഡലം തലങ്ങളില്‍ സ്റ്റുഡന്‍സ് വാക്ക് പരിപാടിയും, ബുധനാഴ്ച്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. തുടര്‍ന്ന് 1000 വിദ്യാര്‍ത്ഥികളെ അണി നിര്‍ത്തി ലോങ്ങ് മാര്‍ച്ചും സംഘടിപ്പിക്കാന്‍ ഇന്നലെ പത്തനംതിട്ട മാരമണ്‍ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

അതേസമയം കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.കേരളത്തിന്റെ മേഖലയെ ആര്‍.എസ്.എസ്സിനു വിറ്റ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ വഴിയില്‍ തടയുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് എന്‍.എസ്.യു.ഐ ദേശീയ ജനറല്‍ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍,ആന്‍സെബാസ്റ്റ്യന്‍, മുഹമ്മദ് ഷമ്മാസ്,സംസ്ഥാന സംഘടനാ ജന: സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍ ഉള്‍പ്പെടെ ജന: സെക്രട്ടറിമാര്‍, ജില്ല പ്രസിഡന്റ്മാര്‍,കണ്‍വീനര്‍മാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തു.