- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഇരുകൈകള്‍ക്കും പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍: പ്രതികള്‍ ഓടി രക്ഷപ്പെട്ടു
കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം. കോളജിലേക്കു പോകുന്നതിനിടെയാണ് അതിക്രമം നടന്നത്. ഇഷാന്‍, ജിതേന്ദര്‍, അര്‍മാന്‍ എന്നീ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും പൊള്ളലേറ്റു.
പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇഷാന്‍ ആസിഡ് കുപ്പി അര്‍മാനു കൈമാറി. അര്‍മാനാണ് വിദ്യാര്‍ഥിനിക്കു മേല്‍ ആസിഡ് ഒഴിച്ചത്. മുഖം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈകള്‍ക്കു പരുക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Next Story




