ആലപ്പുഴ: അര്‍ത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ തിരമാലയില്‍ വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളില്‍ പെട്ടതിനെ തുടര്‍ന്ന് ദേവസ്തി തെറിച്ചു കടലില്‍ വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

അര്‍ത്തുങ്കല്‍ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്. കരക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.