- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ മരിച്ചു
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ മരിച്ചു
തിരുവല്ല: തിരുവനന്തപുരത്ത് നിന്നും കോതമംഗലത്തേക്കുള്ള യാത്രയ്ക്കിതെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു. കോതമംഗലം വാരപ്പെട്ടി ഇഞ്ചൂര്‍ കൊച്ചുപറമ്പില്‍ വാസന്തി നന്ദനന്‍ (73) ആണ് മരിച്ചത്. തിങ്കളാഴ്ച 3.15-ന് തിരുവല്ല ഡിപ്പോയിലാണ് സംഭവം. തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരിയായിരുന്നു. യാത്രക്കാര്‍ക്ക് ലഘുവിശ്രമത്തിനായി തിരുവല്ല സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി.
ഈസമയം ടൊയ്ലെറ്റിലേക്കുപോയ വാസന്തി പൈപ്പില്‍ ബലമായി പിടിച്ചുനില്‍ക്കുന്നത് മറ്റൊരു യാത്രക്കാരി കണ്ടു. ഉടന്‍ പോലീസെത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൂന്നുദിവസം മുമ്പ് തിരുവനന്തപുരത്തെ അമ്മവീട്ടില്‍ പോയ വാസന്തി മടങ്ങിവരുകയായിരുന്നു. തനിച്ചായിരുന്നു യാത്ര.
ഭര്‍ത്താവ്: പരേതനായ നന്ദനന്‍ (റിട്ട. എസ്‌ഐ, പോലീസ്). മക്കള്‍: മനോജ് നന്ദനന്‍ (ഓസ്‌ട്രേലിയ), മഞ്ജു (ഓസ്‌ട്രേലിയ). മരുമക്കള്‍: സുപ്രിയ (ഓസ്‌ട്രേലിയ), ഗിരീഷ് (ഓസ്‌ട്രേലിയ). സംസ്‌കാരം പിന്നീട്.




