തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടര്‍ കണ്ണൂര്‍ ജില്ലാ ജില്ലാ കളക്ടര്‍ക്ക് കൈമാറും.

ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവന്‍ തൂക്കം വരുന്നതാണ് വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണകപ്പ്. കായികമേളയില്‍ പ്രായ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

19310 കുട്ടികള്‍ കായിക മേളയിലെ മത്സരങ്ങളില്‍ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചത്.