- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീപത്മനാഭന് കടന്നു പോകണം; തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ വ്യാഴാഴ്ച അഞ്ച് മണിക്കൂര്‍ അടച്ചിടും; വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെ അദാനി എയര്‍പോര്‍ട്ടില്‍ പറക്കലും ഇറങ്ങലും ഇല്ല
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ടിന്റെ ഭാഗമായ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ വ്യാഴാഴ്ച അഞ്ച് മണിക്കൂര്‍ അടച്ചിടും. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ടിയാല്‍ അറിയിച്ചു. വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവയ്ക്കുന്നത്. പുതുക്കിയ വിമാന ഷെഡ്യൂളുകളും സമയക്രമങ്ങളും അറിയാന്‍ യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന 'അല്‍പശി' ഉത്സവത്തിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന 'പൈങ്കുനി' ഉത്സവത്തിനും വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കാറുണ്ട്. വ്യാഴം വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കും. ആറാട്ട് ഘോഷയാത്രയില്‍ തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ഉണ്ടാകും.
പടിഞ്ഞാറെ നടയില്‍ നിന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോകുന്നത്. ഘോഷയാത്രയുടെ ഭാഗമായാണ് വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനക്രമീകരിക്കും. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉത്സവം കൊടിയിറങ്ങും.




