- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാംവളവില്‍ കണ്ടെയ്‌നര്‍ ലോറി കുടിങ്ങി; വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം
താമരശേരി: വയനാട് ചുരത്തില്‍ ഗതാഗതക്കുരുക്ക്. എട്ടാംവളവില്‍ കണ്ടെയ്‌നര്‍ ലോറി കുടിങ്ങിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. ചെറിയ വാഹനങ്ങള്‍ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്. വണ്‍വെ ആയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്.
ചുരം കയറുന്നതിനിടെ കണ്ടെയ്‌നര്‍ ലോറിനിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇടിച്ച് നിന്നതോടെ ഗതാഗതം തടസപ്പെട്ടു. ലോറി റോഡില്‍ നിന്നും മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ലോറി പ്രദേശത്ത് നിന്നും മാറ്റിയാല്‍ മാത്രമേ ഗതാഗതം പൂര്‍ണ തോതില്‍ പുനസ്ഥാപിക്കാനാകൂ.
ചെറിയ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് നിലവില്‍ ചുരത്തിലൂടെ കടന്നുപോകാന്‍ കഴിയുന്നത്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രിണമുണ്ട്.
Next Story




