- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ 'അവതാരങ്ങളെ' ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; മേല്‍ശാന്തിമാര്‍ക്ക് സഹായികളെ തിരഞ്ഞെടുക്കും; തനിക്ക് എതിരായ പരാമര്‍ശം നീക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത്
ശബരിമലയിലെ 'അവതാരങ്ങളെ' ഒഴിവാക്കുമെന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ 'അവതാരങ്ങളെ' ഒഴിവാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. മേല്‍ശാന്തിമാര്‍ക്ക് ആവശ്യമായ സഹായം ബോര്‍ഡ് നല്‍കുമെന്നും, ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരില്‍ നിന്ന് സഹായികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുടെ നിയമനത്തിന് മുന്‍പ് പോലീസ് വെരിഫിക്കേഷന്‍ നടത്തുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണപ്പാളി വിഷയത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും തനിക്കെതിരെയുണ്ടായ പരാമര്‍ശം നീക്കം ചെയ്യുന്നതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, ശബരിമലയിലെ ചില 'അവതാരങ്ങളാണ്' നിലവിലെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നു.




