- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തലേന്ന് യുവതി മരിച്ചു; 24കാരിയുടെ മരണകാരണം ഹൃദയാഘാതം; പൊലീസ് അന്വേഷണം തുടങ്ങി
ചിക്കമഗളൂരു: വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് വിവരം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതി(24)യാണ് വിവാഹത്തലേന്ന് മരിച്ചത്. കര്‍ണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കില്‍ വ്യാഴാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തരിക്കേരേ സ്വദേശിയായ ദിലീപാണ് പ്രതിശ്രുതവരന്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രുതിയുടെ അപ്രതീക്ഷിത വിയോഗം.
വ്യാഴാഴ്ച യുവതിയുടെ രക്തസമ്മര്‍ദം താഴ്ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അജ്ജംപര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story




