- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വ്യക്തിപ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷന്‍ എന്ന നിലയില്‍ തന്റെ മനസില്‍ വളരെ കാലമായി നിലനില്ക്കുന്നു; മാണിക്യമംഗലത്തെ കോണ്‍ഗ്രസ് മെമ്പര്‍ ബിജെപിക്കാരനായി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം വാര്‍ഡ് മെമ്പറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ പി ബാബുവാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാണിക്യമംഗലം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ബാബു മെമ്പറായത്. ബിജെപി പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി ഷാള്‍ അണിയിച്ചാണ് ബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങളോടൊപ്പം വളര്‍ന്നുനില്‍ക്കാനുള്ള പ്രാപ്തിയിലേക്ക് രാജ്യത്തെ എത്തിച്ച ബിജെപിയുടെ ഭാഗമാകാനുള്ള താല്‍പര്യമാണ് തന്നെ പാര്‍ട്ടിയില്‍ എത്തിച്ചതെന്ന് ബാബു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ദിവ്യഗുണങ്ങളും ഒരു അവതാര പുരുഷന്‍ എന്ന നിലയില്‍ തന്റെ മനസില്‍ വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെന്നും ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ അഞ്ചിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വന്തം വാര്‍ഡില്‍ ഇത്തവണ സ്ത്രീ സംവരണമായതിനാല്‍ സമീപത്തെ കാവറ വാര്‍ഡില്‍ മത്സരിക്കാന്‍ ബാബു താല്‍പര്യം അറിയിച്ചത് പാര്‍ട്ടി അംഗീകരിക്കാത്തതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.




