- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി; 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് നവീകരണം
തിരുവനന്തപുരം : ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകള്‍ക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 14 റോഡുകള്‍ക്ക് 68.90 കോടി രൂപ അനുവദിച്ചു. കൊല്ലത്ത് 15 റോഡുകള്‍ക്ക് 54. 20 കോടി, പത്തനംതിട്ടയില്‍ ആറു റോഡുകള്‍ക്ക് 40.20 കോടി, ആലപ്പുഴയില്‍ ഒമ്പത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു.
ഇടുക്കിയില്‍ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32. 42 കോടി, തൃശൂരില്‍ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.
Next Story




