- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപം: ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് കൗമാരക്കാരന് ആള്‍ക്കൂട്ട മര്‍ദ്ദനം
തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് കൗമാരക്കാരന് ആള്‍ക്കൂട്ട മര്‍ദനം. ജസീമിന്(19)ആണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് 19കാന്റെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന്‍ റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തില്‍ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Next Story




