- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു; പിന്നിലൂടെ എത്തി കഴുത്തില്‍ കുത്തി പിടിച്ചു; മോഷണത്തിനിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിന് ഇരയായ വയോധിക ആശുപത്രി വിട്ടു
അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിന് ഇരയായ വയോധിക ആശുപത്രി വിട്ടു
കോട്ടയം: മോഷണത്തിനിടെ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രി വിട്ടു. നാഗമ്പടം പനയക്കഴിപ്പ് റോഡ് ഭാഗത്തു പെട്ടിക്കട നടത്തുന്ന രത്‌നമ്മ (70) കഴിഞ്ഞ ദിവസമാണ് ആക്രമണത്തിന് ഇരയായത്. മോഷണത്തിനിടെ നിലവിള്കക് കൊണ്ട് തലയ്ക്കടിച്ചും കഴുത്തില്‍ കുത്തിപ്പിടിച്ചും ആക്രമിക്കുക ആയിരുന്നു.
ആക്രമണത്തില്‍ രത്‌നമ്മയുടെ തലയില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളുണ്ട്. വലത്തേ കൈയുടെ തള്ളവിരലിനു പൊട്ടലുമുണ്ട്. വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു വീട്ടിലേക്കു മടങ്ങി. രത്‌നമ്മയുടെ 2 പവന്റെ മാല അക്രമി കവര്‍ന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
കടയില്‍ മീന്‍കറി തയാറാക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ അതിഥിത്തൊഴിലാളി കഴുത്തില്‍ പിടിച്ച് ആക്രമിച്ചത് കുതറി മാറുന്നതിനിടെ പ്രാര്‍ഥിക്കുന്ന സ്ഥലത്തുവച്ചിരുന്ന നിലവിളക്ക് എടുത്ത് തലയ്ക്കടിച്ചു. ഇതിനിടെ മാല വലിച്ചുപൊട്ടിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലവിളക്ക് കൊണ്ട് കൈയില്‍ അടിച്ച ശേഷം മാലയുമായി കടന്നു.
മീപത്തെ തയ്യല്‍ കടക്കാരനും നഗരസഭയിലെ ശുചീകരണ തൊഴിലാളിയും എത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. നേരത്തേ രണ്ട് തവണ കടയില്‍ വന്നയാളാണ് അതിഥിത്തൊഴിലാളി എന്ന സംശയവും രത്നമ്മ പൊലീസിനെ അറിയിച്ചിട്ടുണ്ട്.




