- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയല്‍വാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചു; പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും
അയല്‍വാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചു; പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും
കോട്ടയം: അയല്‍വാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. എരുമേലി തെക്ക് എലിവാലിക്കര കുത്തകയില്‍ വീട്ടില്‍ സ്റ്റാന്‍ലി (52) യെയാണ് കോട്ടയം പ്രന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ശിക്ഷിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരമാണ് ശിക്ഷ. അന്ന് എരുമേലി എസ്‌ഐയായിരുന്ന കോട്ടയം ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ടി.ശ്രീജിത്ത് രജിസ്റ്റര്‍ചെയ്ത കേസില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. അജി ജോസഫ് ഹാജരായി.
Next Story




