- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കണവാടി: പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ; തുക അനുവധിച്ച് ധനവകുപ്പ്
തിരുവനന്തപുരം : അങ്കണവാടികളില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെന്‍ഷന്‍ വിരമിക്കല്‍ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നല്‍കുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്.
ബോര്‍ഡ്, സര്‍ക്കാര്‍ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. ബോര്‍ഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെന്‍ഷന്‍ വിതരണത്തിനു മാത്രം മാസം 4. 26 കോടി രൂപ വേണം. കഴിഞ്ഞ നാലരവര്‍ഷത്തില്‍ 76 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി ബോര്‍ഡിന് അനുവദിച്ചത്.
?അങ്കണവാടി വര്‍ക്കര്‍മാരുടേയും, ഹെല്‍പ്പര്‍മാരുടേയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 66,240 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്.




