- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; സംഭവം നേവിയുടെ ആയുധസംഭരണശാലക്ക് സമീപം
കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്ന് രാത്രിയോടെ കൊച്ചി എടത്തല എന്‍എഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുന്‍പില്‍ ആണ് സംഭവം.കാര്‍ പൂര്‍ണമായും കത്തി നശിച്ചു.കാറില്‍ നിന്നും പുക ഉയരുന്നത് ബൈക്ക് യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ഉടനെ യാത്രക്കാര്‍ പുറത്തിറങ്ങിയതാണ് രക്ഷയായത്. നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം. ബൈക്ക് യാത്രക്കാര്‍ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറില്‍ നിന്ന് വലിയരീതിയില്‍ തീ ഉയര്‍ന്നു. പൊട്ടിത്തെറിയോടെയാണ് കാര്‍ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
Next Story




