- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിച്ചില്ല; മദ്യലഹരിയില്‍ ബാര്‍ബര്‍ ഷോപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു
ഇടുക്കി: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാത്തതിന് അടിമാലിയില്‍ കട അടിച്ച് തകര്‍ത്തു. മദ്യലഹരിയില്‍ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാന്‍ഡില്‍ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ മച്ചിപ്ലാവ് സ്വദേശി അസഭ്യം പറയുകയും, അക്രമം നടത്തുകയുമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
ബഹളം കേട്ട് സമീപത്തെ കടക്കാരെല്ലാം ഓടിയെത്തിയപ്പോഴേക്കും, ബാര്‍ബര്‍ ഷോപ്പിന്റെ ചില്ലുകള്‍ ഷിജു അടിച്ച് തകര്‍ത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഷിജു സ്വയം മുറിവേല്‍പ്പിക്കാന്‍ ആരംഭിച്ചു. മദ്യലഹരിയില്‍ നടത്തിയ പരാക്രമം ആണെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആക്രമം നടത്തിയതിനും, പരിഭ്രാന്തി സൃഷ്ടിച്ചിതിനും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.




