- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി; അതിജീവിതയുടെ ബന്ധുവടക്കം രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയുടെ ബന്ധുവടക്കം രണ്ട് പേര്‍ അറസ്റ്റില്‍. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.
Next Story




