- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തില്‍ അഞ്ച് കൊല്ലത്തെ വികസിത പ്ലാന്‍ അവതരിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തില്‍ അഞ്ച് വര്‍ഷത്തിലെ വികസിത പ്ലാന്‍ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വര്‍ഷാവര്‍ഷം വാര്‍ഡ് തല പദ്ധതി റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അധികാരം ലഭിച്ചാല്‍ ആദ്യ ഒരു വര്‍ഷം കൊണ്ട് തന്നെ ഇന്ന് നഗരം വീര്‍പ്പുമുട്ടുന്ന നായ പ്രശ്‌നം, വെള്ളക്കെട്ട് പ്രശ്‌നം, മാലിന്യ പ്രശ്‌നം എന്നിവ പരിഹരിക്കും. സിപിഎം കഴിഞ്ഞ 5 വര്‍ഷം നടത്തിയ അഴിമതി പുറത്ത് കൊണ്ട് വരാനും നഗര വാസികളെ ബോദ്ധ്യപ്പെടുത്താനും ഇപ്പോള്‍ നഗരസഭയിലെ പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് ആയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കുട്ടം മണ്ഡലത്തില്‍ നടത്തിയ അനന്തപുരി വികസന സന്ദേശ പദയാത്രയ്ക്കുള്ള പതാക കൈമാറി, പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍ ബിജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, സിറ്റി ജില്ല അദ്ധ്യക്ഷന്‍, കരമന ജയന്‍ കഴക്കുട്ടം മണ്ഡലം അദ്ധ്യക്ഷന്‍ സുനില്‍ കുമാര്‍ ചോട്ടു , ബിഡിജെഎസ് നേതാവ് പ്രേം രാജ്, കഴക്കുട്ടം മണ്ഡലത്തിലെ വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍, പ്രദേശിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു




