- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; അര കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് പിടിയിലായത് ഭാര്യയ്‌ക്കൊപ്പം വാടക വീട്ടില്‍ താമസിച്ച് മയക്കു മരുന്ന് വില്‍പ്പന നടത്തി വരവെ
അരൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട
ആലപ്പുഴ: ആലപ്പുഴയിലെ അരൂരില്‍ വന്‍ ലഹരി വേട്ട. അര കിലോയോളം എംഡിഎംഎയുമായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് അറസ്റ്റിലായി. ഭാര്യയ്‌ക്കൊപ്പം അരൂരുില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കോഴിക്കോട് ഫറുക്ക് സ്വദേശിയാണ് പിടിയിലായത്. ഫറൂഖ് സ്വദേശിയായ ശ്രീമോന്‍ എന്നയാളെയാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന അരൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അരുര്‍ പൊലിസും ചേര്‍ന്ന് പിടി കൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ഒരുമാസമായി ഇയാള്‍ അരൂരില്‍ ഭാര്യയ്‌ക്കൊപ്പം വാടകവീട്ടില്‍ താമസിച്ച് ലഹരിവില്‍പന നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോന്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തി പരിശോധന നടത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്രീമോന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്. ഇയാള്‍ മുമ്പ് ലഹരിക്കേസുകളിലും പോക്‌സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.




