- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറില്‍ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശിയായ വിനോദ സഞ്ചാരി; തട്ടുകടക്കാരന്‍ യുവാവിനെ ആക്രമിച്ചത് ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന്
മൂന്നാറില്‍ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശിയായ വിനോദ സഞ്ചാരി
മൂന്നാര്‍: മൂന്നാറില്‍ വിനോദ സഞ്ചാരിക്കു നേരെ തട്ടുകടക്കാരന്റെ ആക്രമണംയ ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്തതിനാണ് വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരുക്കേല്‍പിച്ചത്. പരിക്കേറ്റ കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) നെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും ഭക്ഷണം കിട്ടിയില്ല. ഇദ്ദേഹത്തിനു ശേഷം വന്നവര്‍ക്ക് ആഹാരം വിളമ്പിയതോടെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരുക്കേല്‍പിച്ചത്. സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തു.




