- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതി; പി വി അന്‍വറിന്റെ പാര്‍ക്കില്‍ വിജിലന്‍സ് പരിശോധന
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി സില്‍സില അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിജിലന്‍സ് പരിശോധന നടത്തി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ അന്വേഷകസംഘമാണ് പാര്‍ക്കിലെത്തി രേഖകള്‍ പരിശോധിച്ചത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിന്റെ ടിക്കറ്റിങ്, അക്കൗണ്ടിങ് രേഖകള്‍, ദൈനംദിന വരുമാന ചെലവ് വിവരം, നികുതി സംബന്ധമായ ഇടപാടുകള്‍ എന്നിവ പരിശോധിച്ചു. പരിശോധനയുടെ ഭാഗമായി ചില പ്രധാന രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
Next Story




