- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിസിനിമ പ്രേമികള്‍ക്കായി വൈശാഖിന്റെ 'ഫസ്റ്റ് ഫ്രെയിം'; ആദ്യ ക്യാമ്പ് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍
ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്‌നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി സംവിധായകന്‍ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂര്‍ണ ചലച്ചിത്ര പരിശീലന കളരി ''ഫസ്‌റ് ഫ്രെയിം ''നവംബര്‍ 30 ന് ഗോള്‍ഡ് കോസ്റ്റില്‍ നടക്കും. അഭിനയവും സംവിധാനവും ഉള്‍പ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവര്‍ക്ക് അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നതിനമാണ് 'ഫസ്‌റ് ഫ്രെയിം 'ലക്ഷ്യം വക്കുന്നത്. വിശദ വിവരങ്ങള്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി +61 493919471 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. രണ്ട് മുതല്‍ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. ഗോള്‍ഡ് കോസ്റ്റ് നൈറ്റ്‌സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘടകര്‍
Next Story




