- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കില്‍ കഞ്ചാവ് കടത്തവെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കോട്ടക്കല്‍: ബൈക്കില്‍ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ഔഷധി റോഡിലെ വെള്ളക്കാട് വീട്ടില്‍ വി.കെ. ഷഫീര്‍ ആണ് അറസ്റ്റിലായത്. കോട്ടക്കലും പരിസരപ്രദേശങ്ങളിലും വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
ചങ്കുവെട്ടി -കോട്ടക്കല്‍ റോഡില്‍വെച്ചാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതും കൂടുതല്‍ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
Next Story




