- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനപുക പരിശോധനയില്‍ ക്രമക്കേട്; 49 സ്ഥാപനങ്ങള്‍ക്ക് വിലക്ക്
വാഹനപുക പരിശോധനയില്‍ ക്രമക്കേട്; 49 സ്ഥാപനങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: വാഹനപുക പരിശോധനയില്‍ ക്രമക്കേട് കാട്ടിയ 49 സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം നടപടി. പുകപരിശോധന നടത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍നമ്പര്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് വിലക്ക്.
ചില സ്ഥാപനങ്ങള്‍ ഒരേ നമ്പര്‍തന്നെ വിവിധ വാഹനങ്ങളുടെ രേഖകളില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ മറ്റുള്ളവര്‍ തെറ്റായ നമ്പര്‍ രേഖപ്പെടുത്തുകയായിരുന്നു. 50-ലധികം വാഹനങ്ങള്‍ക്ക് ഒരേ നമ്പര്‍ നല്‍കി പുകപരിശോധന നടത്തിയതായും കണ്ടെത്തി. ഇവര്‍ക്ക് ഓണ്‍ലൈനില്‍ പ്രവേശിക്കാനോ വാഹനപരിശോധന നടത്താനോ കഴിയില്ല.
പഴയവാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചത്. വാഹനം പരിശോധനയ്‌ക്കെത്തിച്ച വ്യക്തിയെ തിരിച്ചറിയാന്‍വേണ്ടിയായിരുന്നു ഈ ക്രമീകരണം. ക്രമക്കേട് കാട്ടിയ സ്ഥാപനങ്ങളുടെ സോഫ്റ്റ്വേര്‍ ഐഡിയും മരവിപ്പിച്ചു.




