- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണു; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍ (55) ആണ് യാദൃശ്ചികമായി മരിച്ചത്. കോലിയക്കോട് ഭാഗത്ത് വെച്ച് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സജിത്ത് കുമാര്‍ സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് പോയി.
ഓട്ടോ കിള്ളിപ്പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ സജിത്തിനു തലചുറ്റുന്നതായി അനുഭവപ്പെട്ടു. പരുക്കേറ്റ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളോട് സജിത്ത്കുമാര്‍ വിവരം പറഞ്ഞശേഷം ഓട്ടോ ഒരു വശത്തേയ്ക്ക് നിര്‍ത്തി. ഉടനെ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണ സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മീന കുമാരി. മക്കള്‍: അശ്വതി, ലക്ഷ്മി.




