- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി; കണ്ണൂരിലെ മുസ്ലീം ലീഗ് നേതാവ് ബിജെപിയില്‍; യൂത്ത് കോണ്‍ഗ്രസ് നേതാവും അംഗത്വം എടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുസ്ലിം ലീഗീന്റെ പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അംഗമായ ഉമര്‍ ഫാറൂഖ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പെരിങ്ങത്തൂര്‍ മേഖലയിലെ സജീവ ലീഗ് കുടുംബമാണ് ഉമര്‍ ഫാറൂഖിന്റേത്. ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ ഫാറൂഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഉമര്‍ മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയിലെ 18-ാം വാര്‍ഡില്‍ ഉമര്‍ ഫാറൂഖ് ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.
ബിജെപി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യവക്താവ് ടി പി ജയചന്ദ്രന്‍, എന്‍ ഹരിദാസ്, കെ ലിജേഷ്, അനില്‍ കുമാര്‍, ധനഞ്ജയന്‍, എ പി നിഷാന്ത്, എം പി പ്രജീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉമര്‍ ഫാറൂഖിനെ സ്വീകരിച്ചു.
കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരണം. 40 വര്‍ഷക്കാലം മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ മുസ്ലീം ലീഗിന്റെ പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശീയ തലത്തിലേക്ക് ഉയരാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും കഴിഞ്ഞിട്ടില്ലെന്നും ഉമ്മര്‍ പ്രതികരിച്ചു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുടനും ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഖിലിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.




